കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗം ബാധിച്ചത് 220 പേര്‍ക്ക്; 383 പേര്‍ക്ക് രോഗമുക്തി, പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 212 പേര്‍ക്ക്
ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും
ഏഴ് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 4,282 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,500 പേര്‍
ജില്ലയില്‍ ഇന്ന് (ജനുവരി 25) 383 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,991 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 220 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 212 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്.
ഉറവിടമറിയാതെ ഏഴ് പേരും രോഗബാധിതരായി. ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയെതെങ്കിലും ജാഗ്രത കൈവിട്ടാല്‍ കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്നും പൂര്‍ണമായും വൈറസ് മുക്തമാകുന്നത് വരെ ആരോഗ്യ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.
ജില്ലയിലിപ്പോള്‍ 20,500 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,282 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 342 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 125 പേരും 107 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 525 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
നേരിട്ട് ആശുപത്രികളില്‍ പോകരുത്
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.