10 ദിവസത്തിനകം ഗവര്‍ണറെ വധിക്കും’; ഇ – മെയില്‍ അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. ഇ – മെയില്‍ വഴിയാണ് പ്രതി ഭീഷണി സന്ദേശമയച്ചത്.
10 ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി. മെയില്‍ ലഭിച്ചയുടന്‍ ഗവര്‍ണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കോഴിക്കോട് നിന്നാണ് ഇ-മെയില്‍ അയച്ചതെന്ന് കണ്ടെത്തി. ഈ വിവരം സൈബര്‍ പൊലീസ് ലോക്കല്‍ പൊലീസിന് കൈമാറി.
പിന്നാലെ കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭീഷണി സന്ദേശം അയക്കാനിടയുണ്ടായ സാഹചര്യം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.