വള്ളിക്കുന്നിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു.


വള്ളിക്കുന്നിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു.
അരിയല്ലൂർ ദേവിവിലാസം സ്കൂളിന് സമീപത്തെ വളയനാട്ടുതറയിൽ സുനുഷ (17) യെയാണ് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ വള്ളിക്കുന്ന് റെയിൽവേ സ്‌റ്റേഷന് വടക്കുഭാഗത്ത് തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
കോട്ടക്കടവിലെ കോട്ടക്കുന്ന് ഹോളി ഫാമിലി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. അച്ഛൻ : സുരേഷ്, അമ്മ: സതി .
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.