വള്ളിക്കുന്നിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.


വള്ളിക്കുന്ന്: യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൊടക്കാട് വെസ്റ്റ് പൈനാട്ട് കുട്ട്യാലിയുടെ മകൻ ഷമീർ (32) ആണ് മരിച്ചത്.
സിറ്റൗട്ടിൽ ഇരിക്കുമ്പോൾ തലകറങ്ങി വീഴുകയായിരുന്നു. തലയടിച്ച് വീണതിനാൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.
ഖബറടക്കം തിങ്കളാഴ്ച കൊടക്കാട് വെസ്റ്റ് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: മുബഷിറ.
മക്കൾ: ഫാത്തിമ ഇൻസ, ആയിഷ ഇസ് വ. സഹോദരങ്ങൾ: അലവിക്കുട്ടി, അഫ്സൽ, ജമീല, സാജിദ.
ഖബറടക്കം തിങ്കളാഴ്ച കൊടക്കാട് വെസ്റ്റ് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.