തിരൂരങ്ങാടി സ്വദേശി കർണ്ണാടകയിൽ ഷോക്കേറ്റ് മരിച്ചു


തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശി കർണ്ണാടകയിൽ ഷോക്കേറ്റ് മരിച്ചു.
ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി വളപ്പില്‍ കുഞ്ഞാലന്‍ (76) ആണ് ഷോക്കേറ്റ് മരിച്ചത്.
കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ ഔറാദ് എന്ന സ്ഥലത്തെ ബേക്കറിയിൽ വെച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് ഷോക്കേറ്റത്.
സംഭവസ്ഥലത്തു വെച്ച് തന്നെ കുഞ്ഞാലൻ മരിച്ചു. നാൽപ്പത് വർഷത്തോളമായി കർണ്ണാടകയിൽ ബേക്കറി നടത്തി വരികയായിരുന്നു.
ഗുൽബർഗ ഗവ. ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച ചെറുമുക്ക് മഹല്ല് ജുമാമസ്ജിദിൽ വെച്ച് ഖബറടക്കും.
ഭാര്യ ; പാത്തുമ്മു.
മക്കള്‍ : മുനീര്‍, അക്ബര്‍, മുഹമ്മദ് അലി, ഷാഫി, ജമീല.
മരുമക്കള്‍ : മൈമൂന, സാജിദ, നസീബ.
സഹോദരങ്ങൾ : അലവി ഹാജി, ഹംസ, കുഞ്ഞീമ, മറിയാമു, സൈനബ. പരേതരായ മൊയ്‌ദീൻ കുട്ടി, അഹമ്മദ്.