മുസ്ലിം യൂത്ത് ലീഗ് ഫെയ്സ് ടു ഫെയ്സ് ഫെബ്രുവരി ഏഴിന്


തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സംഘട ശാക്തീകരണത്തിന്‍റെ കാംപയിന് ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം ഫെയ്സ് ടു ഫെയ്സ് മുഖാമുഖം പരിപാടി ഫെബ്രുവരി ഏഴിന് പാലത്തിങ്ങലില്‍ നടത്താന്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യോഗം തീരൂമാനിച്ചു.
വാര്‍ഡ്,ഡിവിഷന്‍, ശാഖ പ്രസിഡന്‍റ്,സെക്രട്ടറിമാര്‍ പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രചരണാര്‍ത്ഥം വിളംബര ജാഥകള്‍, പോസ്റ്ററുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ സംഘടിപ്പിക്കും.
സംസ്ഥാന കമ്മിറ്റിയുടെ പദയാത്ര മണ്ഡലം തലത്തിലും മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും സംഘടിപ്പിക്കും.
യോഗത്തില്‍ പി. അലിഅക്ക്ബര്‍ അധ്യക്ഷത വഹിച്ചു. യു.എ റസാഖ്, അനീസ് കൂരിയാടന്‍, പി.ടി സലാഹു, ടി. മമ്മുട്ടി, മുസ്തഫ കളത്തിങ്ങല്‍, പി.പി. അഫ്‌സല്‍, യു. ഷാഫി, ടി.പി. സലാം മാസ്റ്റര്‍, നവാസ് ചെറമംഗലം, റിയാസ് തോട്ടുങ്ങല്‍, അസീസ് ഉള്ളണം എന്നിവർ സംസാരിച്ചു.