തിരൂരങ്ങാടി ഹജൂർ കച്ചേരി ഇനി ചരിത്ര മ്യൂസിയം ; പ്രവൃത്തി ഉദ്ഘാടനം 26 ന്; സ്വാഗത സംഘം യോഗം 23 ന്


തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയമായി പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 26 ന് 4 മണിക്ക് നടക്കും.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കും.
പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം 23 ന് ശനി 12 മണിക്ക് തിരൂരങ്ങാടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ പി. കെ. അബ്ദുറബ്ബ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേരും.

മലബാർ കലാപ ചരിത്രശേഷിപ്പായ തിരൂരങ്ങാടിയി ലെ ഹജൂർ കച്ചേരി ചരിത്ര മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി 2014 ലാണ് ജില്ലാ പൈതൃക മ്യൂസിയമാക്കി പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പി.കെ. അബ്ദുറബ്ബ് എം.എല്‍.എല്‍യുടെ ശ്രമഫലമായാണ് ഹജൂര്‍ കച്ചേരി ജില്ലാ പൈതൃക മ്യൂസിയമായി ഉയര്‍ത്തിയത്.