ദിവസങ്ങൾക്ക് മുമ്പ് കാണാതായ കമിതാക്കൾ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍


കാസര്‍കോട് നിന്നും ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാറിലെ ഓട്ടോഡ്രൈവറായ ഒക്ലാവിൽ കെ എം മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള ഗ്യാലക്‌സി ഇന്‍ ലോഡ്ജിലെ മുറിയില്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോള്‍ ആണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ജനുവരി 7 മുതൽ സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കാസർകോട് രാജപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയില്‍ രാജപുരം പൊലീസ് യുവതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഷെരീഫിന് ഭാര്യയും മക്കളും സിന്ധുവിനു ഭര്‍ത്താവും മക്കളുമുണ്ട്.
മുഹമ്മദ് ഷെരീഫും സിന്ധുവും അയൽവാസികളാണ് .വിവരമറിഞ്ഞ് കാസർകോട് നിന്നും സിന്ധുവിന്റെ ബന്ധുക്കൾ ഗുരുവായൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർ എത്തിയ ശേഷം ഗുരുവായൂർ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.