വള്ളിക്കുന്നിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന


വള്ളിക്കുന്ന്: ‘ഹെൽത്തി കേരള’ പരിശോധയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, മത്സ്യക്കടകൾ എന്നീ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
മെഡിക്കൽ ഓഫീസർ ഡോ. മൊഹിയുദ്ദീൻ, ജെ.എച്ച്.ഐ. സുജി, എം.ജി.സജീഷ്, സജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ശുചിത്വ നടപടികൾ സ്വീകരിക്കാത്ത ബേക്കറിക്ക് നോട്ടീസ് നൽകി. പഴകിയ എണ്ണ വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2022 ലെ പബ്ലിക് ഹെൽത്ത് ഓർഡിനൻസ് മുഖേന കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ അറിയിച്ചു.