പരപ്പനങ്ങാടി ചെട്ടിപ്പട്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.
1 min read

പരപ്പനങ്ങാടി: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങൽ മൊയ്തീൻ്റെ മകൻ ബീരാൻകുട്ടി (കോയ – 52) യാണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് ചെട്ടിപ്പടി- ചേളാരി റോഡിൽ ആലിൻചുവടിനടുത്ത് ചെളളിവളവിലാണ് അപകടം.
കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കു കയായിരുന്നു.
കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും ചെട്ടിപ്പടി മൊടുവിങ്ങലിൽ നിന്നും കരിപ്പൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കു കയായിരുന്നു.
അപകടത്തെ തുടർന്ന് ഓട്ടോ ക്കുള്ളിൽ കുടുങ്ങിപ്പോയ ഓട്ടോ ഡ്രൈവറെ ഏറെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലേക്ക് പോകുന്ന അയൽവാസിയുടെ ലഗേജുമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ.
മാതാവ് – ബീക്കുട്ടി
ഭാര്യ: നജ്മുന്നിസ,
മക്കൾ: ഷറഫുദ്ദീൻ (മസ്‌കറ്റ്), ഷംസുദ്ദീൻ, ഷംസിയ, മരുമകൻ: ഷരീഫ്(പുത്തനത്താണി)
മക്കൾ: ഷറഫുദ്ദീൻ (മസ്‌കറ്റ്), ഷംസുദ്ദീൻ, ഷംസിയ, മരുമകൻ: ഷരീഫ്(പുത്തനത്താണി)