പരപ്പനങ്ങാടിയിൽ തേനീച്ചക്കൂട്ടത്തിന്റെ കുത്തേത്ത് മധ്യവയസ്കൻ ആശുപത്രിയിൽ


പരപ്പനങ്ങാടി: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.എച്ച് റോഡ് ഹിദായ നഗറിലെ പുളിക്കലകത്ത് അബ്ദുറഹ്മാൻകുട്ടി (58) ക്കാണ് ദേഹമാസകലം കുത്തേറ്റത്.
വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു വരുമ്പോഴാണ് ഇദ്ദേഹത്തെ വലിയ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്.
ശരീരമാസകലം തേനീച്ചവന്ന്പൊതിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു അബ്ദുറഹ്മാൻകുട്ടി.
സംഭവം ശ്രദ്ധയിൽപെട്ട ഡിവിഷൻ കൗൺസിലർ എച്ച്. സൈതലവിക്കോയ ഇയാളെ വാഹനത്തിൽ കയറ്റി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വർഷം മുൻപ് തേനീച്ചകളുടെ ആക്രമണത്തിൽ പരപ്പനങ്ങാടിയിൽ മൂന്ന് പേർ മരിച്ചിരുന്നു.