NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ കടന്നൽകൂട്ടത്തിന്റെ ആക്രമണം ; 16 ഓളം പേർക്ക് കുത്തേറ്റു. 

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കീരനല്ലൂർ ന്യൂകട്ടിലെ നായർക്കുളം ഭാഗത്താണ് വെള്ളിയാഴ്ച  ഉച്ചയ്ക്കുശേഷം കടന്നലുകളുടെ ആക്രമണം ഉണ്ടായത്.
പ്രദേശവാസികളായ മേലേമുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ധീൻ.പിലശ്ശേരി (21), ഉമ്മുസൽ‍മ പിലശ്ശേരി (30), അസീസ് പുട്ടാട്ടുതറ (55), ഫൈസൽ ചപ്പങ്ങത്തിൽ (33), ഷറഫാത്ത് മേലേപ്പറത്ത് (16), വേർകോട്ട് നാഫിഹ് (16), ചെങ്ങാടൻ ലാസിം (16), പരപ്പനങ്ങാടി സ്വദേശി കറുത്തേടത്ത് അബൂബക്കർ സിദ്ധീഖ് (28), താനൂർ സ്വദേശികളായ വൈദ്യാരകത്ത് മുഹമ്മദ് ശാമിൽ (13),വൈദ്യാരകത്ത് മുഹമ്മദ് ശ്യാം (7), ചപ്പങ്ങത്തിൽ ഇബ്രാഹിം കുട്ടി, ഡ്രൈവിംഗ് സ്കൂൾ വാഹനത്തിലെത്തിയ നാല് സ്ത്രീകൾ ഉൾപ്പെടെ 16 ഓളം പേർക്കാണ് കടന്നൽ കുത്തേറ്റത്.
ഇവരെ പ്രാഥമിക ചികിത്സക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരെ വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടന്നൽ കൂടിൻെറ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂട്ടത്തോടെയെത്തിയാണ് ഇവ ആക്രമിക്കുന്നത്.
ആക്രമണകാരികളായ കടന്നൽകൂട് കണ്ടെത്താനും, നശിപ്പിക്കുന്നതിനുമുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഒഴിവുസമയം ചിലവഴിക്കാൻ നിരവധി ആളുകളെത്തുന്ന മേഖലയായതിനാൽപ്രദേശത്തേക്ക് വരുന്നവർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published.