പരപ്പനങ്ങാടിയിൽ സമ്പൂർണ പ്രഥമശുശ്രൂഷ പരിശീലനത്തിന് തുടക്കമിട്ട് ട്രോമാകെയർ

ട്രോമാകെയർ പരപ്പനങ്ങാടിയിൽ തുടക്കമിട്ട പ്രഥമശുശ്രൂഷ പരിശീലന ക്ലാസ്സിൽ നിന്ന്

പരപ്പനങ്ങാടി: പൊതുജനങ്ങളിൽ സമ്പൂർണ പ്രഥമശുശ്രൂഷയെ കുറിച്ച് ബോധവത്കരണവും പരിശീലനവുമായി ട്രോമാകെയർ പരപ്പനങ്ങാടിയിൽ ക്ലാസുകൾ തുടങ്ങി. ശ്വാസംനിലച്ചാൽ, തീ പൊള്ളലേറ്റാൻ ,ഷോക്കടിച്ചാൽ, അപസ്മാരം, ശരീരം മുറിഞ്ഞാൽ, ശരീരത്തിലേക്ക് എന്തെങ്കിലും തുളച്ച് കയറിയാൻ, ഉയരത്തിൽ നിന്നും വീണാൽ, കുഴഞ്ഞ് വീണാൽ, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ തുടങ്ങി പെട്ടെന്നുണ്ടാകുന്ന അപകടദുരന്ത നിവാരണത്തിന് എടുക്കേണ്ട കരുതലും അപകടങ്ങളെ നേരിടാനും തുടന്നുള്ള പ്രഥമശുശ്രൂഷയിലുമാണ് പരിശീലനം.
എസ്.എൻ.എം.എച്ച്.എസ്. സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് കേഡറ്റുകൾക്കും മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ വളണ്ടിയർമാർക്കുമാണ് പരിശീലനം നൽകിയത്. പരിശീലകരായ അനസ് തിരുത്തിയാട്, റമീസ എടവണ്ണ, പി.ഒ. അൻവർ, ഗഫൂർ തമന്ന, മുനീർ സ്റ്റാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അയൽകൂട്ടങ്ങൾ, സ്കൂളുകൾ, കോളേജ് എന്നിവിടങ്ങളിലും ക്ലാസുകൾ നൽകും. വിവരങ്ങൾക്ക് 9188969101,7510450100 എന്നീ ട്രോമാകെയർ നമ്പറുകളിൽ ബന്ധപ്പെടണം.