ആവശ്യപ്പെട്ടത് 460 കോടിയുടെ 30 പദ്ധതികൾ: തിരൂരങ്ങാടിക്ക് ലഭിച്ചത് മൂന്ന് പദ്ധതികള്‍ക്ക് 61 കോടി മാത്രം.
1 min read

ബജറ്റ് നിരാശപ്പെടുത്തിയെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ
സംസ്ഥാനത്ത് നിര്‍മിക്കുന്ന 36 റെയില്‍വേ മേൽപ്പാലങ്ങളില്‍ ചിറമംഗലം റെയില്‍വേ മേല്‍പ്പാലം ഇടം പിടിച്ചു. ഇവക്ക് നേരത്തെ തന്നെ 36 കോടിയുടെ ഭരണാനുമതി ലഭിച്ചതുമാണ്.
പരപ്പനങ്ങാടി ചീര്‍പ്പിങ്ങള്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മാണം രണ്ടാം ഘട്ടം 20 കോടി രൂപയും, എടരിക്കോട്, തെന്നല പെരുമ്പുഴ തോട് നവീകരണം അഞ്ച് കോടി രൂപ അനുവധിച്ചതുമാണ് തിരൂരങ്ങാടിക്ക് ലഭിച്ച ബജറ്റിലെ നേട്ടം.
തെന്നല പഞ്ചായത്ത് മടക്കപ്പടം കാപ്പ് ജലസേചന പദ്ധതി രണ്ട്കോടി, പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണം അഞ്ച് കോടി, വെഞ്ചാലി കാപ്പ് പദ്ധതി അഞ്ച് കോടി, പരപ്പനങ്ങാടി ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണം രണ്ട് കോടി,
തിരൂരങ്ങാടി താലൂക്ക് ആശുപത്രി മലിനജല ശുദ്ധീകരണ പ്ലാന്റ് 2.5 കോടി, ഉള്ളണം കുടിവെള്ള പദ്ധതി 15 കോടി, പാറക്കടവ് പാലം പുനര്‍നിര്‍മാണം 10 കോടി, പൂരപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പുനര്‍ നിര്‍മാണം 30 കോടി, തിരൂരങ്ങാടി പൈതൃക മ്യുസിയം നിര്‍മാണം അഞ്ച് കോടി, മോര്യ കാപ്പ് ജലസേചന പദ്ധതി 5 കോടി,
പരപ്പനങ്ങാടി സദ്ദാം ബീച്ച്, ആവിയില്‍ ബീച്ച് , പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍, ചപ്പപടി, ആലുങ്ങള്‍, ആലുങ്ങള്‍ ഫിഷ് ലാന്റിംഗ് സെന്റര്‍, തൈളപ്പില്‍ എന്നിവിടങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം അഞ്ച് കോടി, വെഞ്ചാലി എക്സ്പ്രസ്സ് കനാല്‍ നിര്‍മാണം അഞ്ച് കോടി, വെഞ്ചാലി വലിയ തോട് നവീകരണവും തടയണ നിര്‍മാണവും 10 കോടി,
തിരൂരങ്ങാടി മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണം അഞ്ച് കോടി, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം നാല് കോടി, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി 60 കോടി , എടരിക്കോട് പറപ്പൂര്‍ റോഡ് നവീകരണം നാല് കോടി, കാളംതിരുത്തി പൂകുളങ്ങര പാലം നിര്‍മാണം 15 കോടി, പരപ്പനങ്ങാടി എല്‍.ബി.എസ്, ഐ.ഐ.എസ്.ടി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മാണവും 30 കോടി,
പരപ്പനങ്ങാടി ചെമ്മലപ്പാറ പൂരപ്പറമ്പ് പാലം നിര്‍മ്മാണം 20 കോടി, എടരിക്കോട് പുതുപ്പറമ്പ് വേങ്ങര റോഡ് നവീകരണം രണ്ട് കോടി, പരപ്പനങ്ങാടി ന്യൂക്കട്ട് വാട്ടര്‍ സ്റ്റോറേജ് പദ്ധതിയും റെഗുലെറ്റര്‍ പുനര്‍നിര്‍മ്മാണവും 100 കോടി രൂപ എന്നിവ സമര്‍പ്പിക്കപെട്ടിരുന്നെങ്കിലും പണം അനുവധിക്കുമെന്നുള്ള പരാമര്‍ശം മാത്രമാണുണ്ടായത്.