അമ്മയുടെ മുന്നില്‍വെച്ച് അച്ഛനെ മകന്‍ ഉലക്കകൊണ്ട് അടിച്ചുകൊന്നു


കൊല്ലം: അമ്മ നോക്കിനില്‍ക്കെ മകന്‍ അച്ഛനെ ഉലക്കകൊണ്ട് അടിച്ചുകൊലപ്പെടുത്തി. അമ്മ നോക്കിനില്‍ക്കെ മകന്‍ ഉലക്കകൊണ്ടടിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ മരിച്ചു. ഇരവിപുരം വെളിയില്‍പുരയിടം മംഗലത്തുവീട്ടില്‍ സത്യബാബു(73)ആണ് മരിച്ചത്. മകന്‍ രാഹുല്‍ സത്യ(37)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഭാര്യ രമണിയുടെ മുന്നില്‍വെച്ചായിരുന്നു അക്രമം. അടിയേറ്റ് വീടിന് പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യബാബു റോഡില്‍ വീഴുകയായിരുന്നു. അച്ഛന്റെ അടുത്തേക്ക് ആരും വരാന്‍ മകന്‍ അനുവദിച്ചില്ല.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സത്യബാബുവിന്റെ മകള്‍: രാഖി സത്യന്‍. മരുമകന്‍: അനില്‍കുമാര്‍.