NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജോലികഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കൊല്ലം: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം കോട്ടുക്കൽ സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ജോലികഴിഞ്ഞ് വന്ന യുവതിയെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ വെച്ച് പീഡിപ്പിക്കുകയും തുടർന്നും പീഡന ശ്രമങ്ങൾ ഉണ്ടായതിലുമാണ് യുവതി പരാതി നൽകിയത്.

പഞ്ചായത്ത് ജാഗ്രതാ സമതിയുടെ സഹായത്താൽ നൽകിയ പരാതിയിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് ഷാനാദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

വീട്ടിൽ അതിക്രമിച്ചു കയറൽ, ബലാൽസംഗം, മാനഹാനി വരുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതി നാല് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ആളാണെന്നു കടയ്ക്കൽ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഷംനാദിനെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.