മഞ്ചേരി ചെരണിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം


മഞ്ചേരിയിൽ കിടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ മഞ്ചേരി ചെരണിയിലെ റെക്സിൻ കട ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾ, പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.