നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊന്നു, ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയില്‍


സുഹൃത്തായ സ്ത്രീയെ ഒപ്പം താമസിച്ചിരുന്നയാള്‍ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
വഴയില സ്വദേശി സിന്ധു(50)വിനെയാണ് ഒപ്പംതാമസിച്ചിരുന്ന രാജേഷ് എന്നയാള്‍ നടുറോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ വെട്ടേറ്റുവീണ സിന്ധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു