കിസാൻസഭ കൊടിമരജാഥക്ക് അത്താണിക്കലിൽ ഉജ്ജ്വല സ്വീകരണം.

കിസാൻസഭ കൊടിമര ജാഥക്ക് അത്താണിക്കലിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥ ക്യാപ്റ്റൻ വത്സൻ പനോളി സംസാരിക്കുന്നു.

വള്ളിക്കുന്ന്: തൃശൂരിൽ നടക്കുന്ന കിസാൻ സഭ അഖിലേന്ത്യ സമ്മേളന നഗരിയിലേക്ക് പ്രയാണം തുടരുന്ന കൊടിമര ജാഥക്ക് മലപ്പുറത്തിൻ്റെ മണ്ണിൽ ഗംഭീര വരവേൽപ്. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ലീഡറും സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഷൗക്കത്ത് മാനേജരുമായ ജാഥക്ക് ഞായറാഴ്ച രാവിലെ ജില്ലാ അതിർത്തിയായ കോട്ടക്കടവിൽ സ്വീകരണം നൽകി.
സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം പി.കെ. അബ്ദുള്ള നവാസ്, കർഷക സംഘം ജില്ല പ്രസിഡൻ്റ് പി. ജ്യോതിദാസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ. നാരായണൻ, കെ .ദേവിക്കുട്ടി, കെ.ടി. അലവി, രജീഷ് ഉപ്പാല, ജില്ല ജോയൻ്റ് സെക്രട്ടറി എ. ശിവദാസൻ, സി.പി.എം ജില്ല കമ്മറ്റിയംഗങ്ങളായ വേലായുധൻ വള്ളിക്കുന്ന്, വി.പി. സോമസുന്ദരൻ, ഏരിയ സെക്രട്ടറി ഇ. നരേന്ദ്രദേവ്, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം മത്തായി യോഹന്നാൻ, എം.പി ഇസ്മായിൽ, കെ.പി മനോജ്, പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, പ്രഭാകരൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. താളമേളങ്ങളുടെ അകമ്പടിയോടെയും മുത്തുകുടകളും കൊടികളുമേന്തിയാണ് വരവേറ്റത്. ബൈക്ക് റാലിയായി ആദ്യ സ്വീകരണ കേന്ദ്രമായ അത്താണിക്കലിലേക്ക് ആനയിച്ചു.
സ്വീകരണ യോഗത്തിൽ വി.പി. സോമസുന്ദരൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ വത്സൻ പനോളി, ജാഥ മാനേജർ വി.എം. ഷൗക്കത്ത് എന്നിവർ സംസാരിച്ചു.