മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചു; പ്രതികൾ പിടിയിൽ


തിരൂർ ∙ അതിഥിത്തൊഴിലാളിയുടെ മൊബൈൽ ഫോണുകളും 30,000 രൂപയും മോഷ്ടിച്ച മണിപ്പൂർ സ്വദേശികളെ തിരൂർ പൊലീസ് പിടികൂടി. മുഹമ്മദ് മുനീബ് റഹ്മാൻ (25), ഖലക് ഫാം റൂണക് ഷാ (20) എന്നിവരാണ് സിസിടിവി കേന്ദ്രീകരിച്ച് തിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. വൈരങ്കോട് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ ഫോണുകളും പണവുമാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉച്ച സമയം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയാണു മോഷണം നടത്തിയത്.തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ എസ്ഐമാരായ വി.ജിഷീൽ, വിപിൻ, സീനിയർ സിപിഒ മധു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.