NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എ.ഡബ്ള്യൂ.എച്ച് സ്‌പെഷ്യൽ സ്‌കൂൾ കലാപരിപാടികളും രക്ഷാകർതൃ സംഗമവും ‘ഉല്ലാസം-2022 ‘ നാളെ (ശനി) ചെമ്മാട്ട്.

1 min read

തിരുരങ്ങാടി: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി തിരൂരങ്ങാടി എ.ഡബ്ള്യൂ.എച്ച് സ്‌പെഷ്യൽ സ്‌കൂൾ സംഘടിപ്പിക്കുന്ന കലാപരിപാടികളും രക്ഷാകർതൃ സംഗമവും ‘ഉല്ലാസം-2022 ‘ നാളെ(ശനി) ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടക്കും.
കാലത്ത് 9മണിക്ക് ചെമ്മാട് പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും ഘോഷയാത്രയ്ക്കുശേഷം നടക്കുന്ന രക്ഷാകാർത്യ സംഗമം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും, ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷനാകും.

‘ഉല്ലാസം- 2022’ പരിപാടി മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. ഇ ടി മുഹമ്മദ് ബഷീർ എം പി, കെ.പി.എ മജീദ് എം.എൽ.എ സംബന്ധിക്കും. സംസ്ഥാന കലോത്സവത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം പത്മശ്രീ കെ.വി റാബിയ നൽകും. ഡോ. ഹാറൂൺ റഷീദ് ദിനാചരണ സന്ദേശം നൽകും.

തിരുരങ്ങാടി, വേങ്ങര, കോട്ടക്കൽ, കൊടക്കാട്, തീരുർ, കൊണ്ടോട്ടി, മേലാറ്റൂർ, അരീക്കോട് ഭാഗങ്ങളിലെ സ്ഥാപനത്തിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനധ്യാപിക ശോഭ ടീച്ചർ,ആതിര ടീച്ചർ, ഉള്ളാട്ട് ഇസ്സു ഇസ്മായിൽ, മുഹമ്മദ്‌ മാലിക്ക്, എം.എൻ ഷിഹാബുദ്ധീൻ, എ.ടി ഹസൈനാർ, യു മുസ്തഫ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published.