സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിക്കണം : കെ.പി.പി,എച്ച്.എ

കെ.പി.പി.എച്ച്.എ. പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ നഗരസഭാ ചെയർമാൻ എ. ഉസ്മാൻ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി: സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സെക്രട്ടേറിയേറ്റിന് മുന്നിൽ സംസ്ഥാന നേതാക്കൾ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ധർണ്ണ.
ധർണ്ണയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പരപ്പനങ്ങാടി പ്രധാനധ്യാപക കൂട്ടായ്മയും പങ്കെടുത്തു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ. ഉസ്മാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ. സംസ്ഥാന കൗൺസിലർ ഷാജി കളത്തിങ്ങൽപാറ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകരായ ഫൈസൽ, മുഹമ്മദ് ഷമീം, അഷ്റഫ്, കരീം, അയ്യൂബ്, സിറാജ്, ബോബൻ ,അനിത, സുഷമ, സുനു, വി.അബ്ദുൽ ജലീൽ, പി.ജെ റോയ് എന്നിവർ സംസാരിച്ചു.