ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പാസ്‌വേഡ് ക്യാമ്പ് സംഘടിപ്പിച്ചു.
1 min read

തിരൂരങ്ങാടി: ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു തലത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴിൽ നടത്തിവരുന്ന 2022-23 പാസ് വേഡ് ട്യൂണിംഗ് ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ എഡ്യുക്കേഷൻ വിഭാഗം തലവനും വ്യക്തിത്വ വികാസ വിദഗ്ദനുമായ ഡോ.സി.എന്‍ ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ കരിയർ ഗൈഡൻസ് ഗോൾ സെറ്റിംഗ് ,ടൈം മാനേജ്മെന്‍റ് ,ലീഡർഷിപ്പ് മാനേജ്മെന്‍റ് ,വ്യക്തിത്വ വികസനം എന്നീ സെക്ഷനുകളിൽ കുഞ്ഞുമുഹമ്മദ് പൂത്തലത്ത്, എം.ടി. സുവ്റദ് എന്നിവർ ക്ലാസെടുത്തു
ചടങ്ങിൽ ക്യാമ്പ് കോർഡിനേറ്റർ യു.ടി.അബൂബകർ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വേങ്ങര മൈനോരിറ്റി കോച്ചിംഗ് സെൻറർ പ്രിൻസിപ്പൽ പ്രൊ.പി.മമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ടി.അബ്ദുൾറഷീദ് ,മുൻസിപ്പൽ കൗൺസിലർമാരായ സി.പി ഹബീബ ബഷീർ,അരിമ്പ്ര മുഹമ്മദലി, ടി.മുഹമ്മദ് സാലിം ,ടി.സി അബ്ദുൽനാസർ എന്നിവർ പ്രസംഗിച്ചു .സ്കൂൾ സൗഹൃദ കോർഡിനേറ്റർ സൗദ നന്ദി പറഞ്ഞു.