വള്ളിക്കുന്നിൽ കടയിൽ മോഷണം ; യുവാവ് അറസ്റ്റിൽ


വള്ളിക്കുന്ന്: കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കയറി പണവും സാധനങ്ങളും കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി മുഹമ്മദ് നിസ്താറിനെ (25) യാണ് പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി അരിയല്ലൂരിൽ റെയിൽവെ സ്റ്റേഷന് പിൻവശമുള്ള കൊരങ്ങാട്ട് കൃഷ്ണൻ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ ഇരുമ്പ് വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് അകത്ത് കയറി ഇയാൾ മേശയിൽ സൂക്ഷിച്ചിരുന്ന പണവും സാധനങ്ങളും കവർന്നത്.
കടയുടമ പോലീസ് പരാതി നൽകി. നൈറ്റ് പെട്രോളിങ്ങിനിടെ പോലീസ് വഴിയിൽ വെച്ച് തന്നെ മോഷ്ടാവിനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.