NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു.

1 min read

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ഇളപ്പഴഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരം ഉള്ളത്. നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കൊച്ചു പ്രേമൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ റിലീസ് ചെയ്ത ഏഴുനിറങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.

ഹാസ്യവേഷങ്ങളിൽക്കൂടി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് കൊച്ചുപ്രേമൻ. 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് മലയാളസിനിമയിൽ ചുവട് ഉറപ്പിച്ചത്. കെ.എസ്. പ്രേം കുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പൃഥ്വിരാജ് ചിത്രം കടുവ, ഒരു പപ്പടവട പ്രേമം എന്നീ ചിത്രങ്ങളാണ് അവസാനമായി അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമങ്ങൾ.

Leave a Reply

Your email address will not be published.