വയനാട് കാണാതായ വൃദ്ധ ദമ്പതികളെ ഇച്ചിപ്പൊയിൽ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി


വയനാട്: മാനന്തവാടിയിൽ കാണാതായ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കമ്മന കുളപ്പുറത്ത് കുഞ്ഞപ്പ് എന്ന ജോസഫ് (83), ഭാര്യ ലില്ലി എന്ന അന്നക്കുട്ടി (74) എന്നിവരെയാണ് ഇച്ചിപ്പൊയിൽ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
നവംബർ 25ന് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞു പോയ ഇവരെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മൃതദേഹങ്ങൾ കണ്ടത്. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ നിന്നാണ് ഇവർ പോയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.