മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ


അരീക്കോട്: മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്.
തുടർന്ന് ചൈൽഡ് ലൈനിന്റെ സഹായത്തോടെയാണ് പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവിനെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.