ഡ്രൈവിങ്ങിനിടെ സ്ട്രോക്ക് വന്ന് ഒരു വശം തളർന്നിട്ടും KSRTC ഡ്രൈവർ 48 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു


കോഴിക്കോട്: ഡ്രൈവിങ്ങിനിടെ പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും മനോധൈര്യം കൈ വിടാതെ ബസ് റോഡരികിൽ നിർത്തി കെഎസ്ആർടിസി ഡ്രൈവർ. 48 യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയാണ് ഡ്രൈവർ ബസ് നിർത്തിയത്. താമരശേരി ഡിപ്പോയിലെ ഡ്രൈവർ സിഗേഷാണ് ജീവൻ അപകടത്തിലായിട്ടും ധീരമായി ബസ് നിർത്തിയത്. റോഡരികിൽ ബസ് നിർത്തിയ ഉടൻ സിഗേഷ് കുഴഞ്ഞുവീഴുകയും ചെയ്തു.
കുഴഞ്ഞുവീണ സിഗേഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മാറ്റി. ശസ്ത്രക്രിയക്ക് വിധേയനായ സിഗീഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നേരത്തെയും സിഗേഷിന്റെ ധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ സിഗേഷ് ഓടിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടിരുന്നു. മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും യാത്രക്കാരെ സുരക്ഷിതമായി താമരശ്ശേരിലെത്തിക്കാൻ സിഗേഷിന് കഴിഞ്ഞു.