ലോകകപ്പ് കൂറ്റൻ മാതൃക സ്ഥാപിച്ച് തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ


തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് വിജയികൾക്ക് സമ്മാനിച്ച കൂറ്റൻ ലോകകപ്പ് മാതൃക സ്കൂൾ കാമ്പസിൽ സ്ഥാപിച്ചു.
6 അടി ഉയരമുള്ള ലോകകപ്പ് മാതൃക സ്കൂളിലെ ചിത്രകലാ അധ്യാപകൻ സുബൈർ മാസ്റ്ററാണ് രൂപകൽപന ചെയ്തത്. ഷൂട്ടൗട്ട് മത്സരത്തിൻ്റെ ഉദ്ഘാടനം തിരൂരങ്ങാടി എം.വി.ഐ സന്തോഷ് കുമാർ നിർവ്വഹിച്ചു.
ലോകകപ്പ് മാതൃകയുടെ അനാഛാദനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബദുൽ റഷീദ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ചടങ്ങിൽ ടി.സി അബ്ദുനാസർ,
ടി. മമ്മദ്, കെ.കെ ഉസ്മാൻ, എം. സുഹൈൽ, പി. സഹീദ, പി.വി. ഹുസൈൻ, കിളർ എസ്, വി. ഹുസൈൻകോയ,
ടി. മുഹമ്മദ് സാലിം, കെ.വി സാബിറ എന്നിവർ സംബന്ധിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി’ ഇസ്മായിൽ സ്വാഗതവും ഇല്യാസ് എം സി നന്ദിയും പറഞ്ഞു