എസ്.കെ.എസ്.എസ്.എഫ് മേഖല സർഗലയം; സർഗാരവം സംഘടിപ്പിച്ചു.

എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല സർഗലയം പ്രചരണ കൂപ്പൺ പ്രകാശനം ജില്ല സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ശിയാസ് ജിഫ്രി ഉദ്‌ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി: എസ്.കെ.എസ്. എസ്.എഫ് പരപ്പനങ്ങാടി മേഖല സർഗലയം ഡിസംബർ 3,4 തിയ്യതികളിൽ പാലത്തിങ്ങൽ യമാമയിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ചേർന്ന സർഗാരവം സംഗമവും പ്രചരണ കൂപ്പൺ പ്രകാശനവും ജില്ല സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ശിയാസ് ജിഫ്രി ഉദ്‌ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് റാജിബ് ഫൈസി അധ്യക്ഷനായി. മേഖല സർഗലയം സെക്രട്ടറി ശാഫി വാഫി ചുഴലി വിഷയാവതരണം നടത്തി. സർഗലയം എൻട്രി ഫോമുകളും മറ്റും ക്ലസ്റ്റർ കമ്മിറ്റികൾക്ക് വിതരണം ചെയ്തു. ബദറുദ്ധീൻ ചുഴലി, അബ്ദുൽബാരി ഫൈസി, ഇബ്രാഹിം അശ്‌റഫി, കെ.പി നൗഷാദ്, കെ.പി അഷ്‌റഫ് ബാബു, സമീർ ലോഗോസ്, കെ.പി അനസ് ഉള്ളണം, പി.പി നൗഷാദ്, എൻ.കെ ജുനൈദ് പ്രസംഗിച്ചു.