NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥികൾ ലോകകപ്പ് വിളംബര ജാഥ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ഖത്തർ 2002 വേൾഡ് കപ്പിനെ വരവേറ്റുകൊണ്ട് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് നാഷണൽ സർവീസ് സ്കീം, ഫിസിക്കൽ എഡ്യൂക്കേഷൻ, കോളേജ് യൂണിയൻ വിദ്യാർത്ഥികൾ വിളംബര ജാഥ സംഘടിപ്പിച്ചു.

പി എസ് എം ഒ കോളേജ് ചെയർമാൻ എം കെ ബാവ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തിരുരങ്ങാടി ഫുട്ബാൾ സ്റ്റേഡിയത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബാൾ ടൂർണമെന്റിൽ മുനിസിപ്പൽ കൗൺസിലർ സമീർ വലിയട്ടിന്റെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ജാഥക്ക് സ്വീകരണം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. വി പി ഷബീർ, കോളേജ് കായിക വിഭാഗം മേധാവി ഈ കെ അനീസ് അഹമ്മദ്, ജനറൽ ക്യാപ്റ്റൻ ഷബീബ്, യൂണിയൻ സെക്രെട്ടറി ഇർഷാദ്, എൻ എസ് എസ് വോളന്റിയർ സെക്രെട്ടറിമാരായ അര്‍ഷദ് ഷാൻ, മുഹമ്മദ് റാസി, മർസൂക, മുബഷിറ തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.