ചെടിച്ചട്ടി വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു


നിലമ്പൂർ: എടക്കരയിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. ഇന്നെലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് ചെടിച്ചട്ടികൾ വൃത്തിയാക്കുന്നതിനിടയിലാണ് അന്നമ്മ ബാബുവിന് പാമ്പു കടിയേറ്റത്.
അണലിയുടെ കടിയേറ്റ് കുഴഞ്ഞു വീണ അന്നമ്മയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: ടോണി,ടീന, (വിദ്യാർഥികൾ)