NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓടുന്നതിനിടെ KSRTC ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

യാത്രക്കാരുമായി ഓടുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.കരമന കളിയിക്കാവിള ദേശീയപാതയില്‍ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.

60 യാത്രക്കാരുമായി പോയ ബസിന്റെ ടയറാണ് ഇളകിത്തെറിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെയാണ് യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.തിരുവനന്തപുരം ഭാഗത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ദേശീയപാതയില്‍ വെടിവെച്ചാന്‍കോവിലിലാണ് അപകടത്തിൽപെട്ടത്.

മുന്നിൽ ഡ്രൈവറുടെ വശത്തെ ടയര്‍ ഇളകി തെറിക്കുകയായിരുന്നു. ടയര്‍ ഇളകിമാറിയതോടെ നിയന്ത്രണം വിട്ട ബസ് മറ്റ് വാഹനങ്ങളിലിടിക്കാതെ ഏറെ ശ്രദ്ധയോടെയാണ് ഡ്രൈവര്‍ നിര്‍ത്തിയത്.ടയര്‍ മറ്റ് വാഹനങ്ങളിലിടിക്കാതെ ഡിവൈഡറില്‍ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. പിന്നില്‍നിന്നും വാഹനങ്ങളില്ലാത്തതും സഹായകമായി.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗാതഗത തടസ്സം നേരിട്ടു. ബസിലെ യാത്രക്കാര്‍ ഡ്രൈവര്‍ ഷജീറിന് അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ചാണ് മടങ്ങിയത്.

Leave a Reply

Your email address will not be published.