അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷം : അച്ഛന്റെ പരാതിയിൽ അറസ്റ്റ് ചെയ്തു.


തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സ്ത്രീയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.
രാത്രി കാലങ്ങളിൽ അമ്മ മോശമായി പെരുമാറിയിരുന്ന തായും നാല് വർഷത്തോളമായി പീഡനം തുടരുന്നതായും കുട്ടി വെളിപ്പെടുത്തി. ഇതോടെയാണ് പോക്സോ വകുപ്പ് പ്രകാരം അമ്മയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. വക്കം സ്വദേശിനിയാണ് 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചത്
കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോ ടെയാണ് സംഭവം പുറത്തറിയുന്നത്.
നാല് മക്കളും മാതാവും വക്കത്തെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. കുട്ടികളുടെ പിതാവ് വിദേശത്തായിരുന്നു. നാട്ടിലെത്തിയ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി മകനെ കൗൺസിലിംഗിന് വിധേയമാക്കി. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തിയതിനെ. തുടർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സ്ത്രീയെ റിമാൻ്റ് ചെയ്തു.