അപകടകരമാം വിധം ബസ് ഓടിച്ചതിന് തിരൂരങ്ങാടി പോലീസ് കേസെടുത്തു.


പരപ്പനങ്ങാടി: അപകടകരമാകും വിധം അശ്രദ്ധമായി ബസ് ഓടിച്ചതിന് ഡ്രൈവർക്കെതിരെ
തിരൂരങ്ങാടി പോലീസ് കേസെടുത്തു. കോട്ടക്കൽ – പരപ്പനങ്ങാടി റൂട്ടിലോട്ടുന്ന ഹംദ് ബസ് ഡ്രൈവർക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.
ബസ് അമിത വേഗതയിൽ വന്ന് ജീവഹാനി ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കാർ, ബൈക്ക്, യാത്രക്കാരായ മുഹമ്മദ് ഫാസിൽ സി.ടി, മാഹിർ മൊഹിയദ്ദീൻ, എം.സി.സി. ജഹാംഗീർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.