NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തുടർച്ചയായി നാല് തവണ മത്സരിച്ചവരെ മാറ്റി നിർത്തണം’; ‘സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകമെങ്കില്‍ സ്വന്തം നിലയ്ക്ക് മത്സരിക്കും’; പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ സമ്മർദ്ദ ശക്തിയാവാൻ യൂത്ത് കോൺഗ്രസ് നീക്കം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ‍ മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം.

തുടർച്ചയായി നാല് തവണ മത്സരിച്ചവരെ മാറ്റി നിർത്തണം. ജനറൽ സീറ്റുകളിൽ മത്സരിക്കാന്‍ പൊതുസമ്മതരായ പട്ടികജാതിക്കാരുണ്ടെങ്കിൽ ജാതിയുടെ പേരിൽ മാറ്റി നിർത്തരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ നാടകം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ സ്വന്തം നിലയില്‍ സ്ഥാനാർത്ഥികളെ നിർത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പാലക്കാട്‌ നടന്ന യൂത്ത് കോൺഗ്രസ്‌ സ്പെഷ്യൽ ക്യാമ്പാണ് പ്രമേയം പാസ്സാക്കിയത്.  കോണ്‍ഗ്രസില്‍ തലമുറ മാറ്റം ആവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് തെളിയിക്കാനായി യുവജന പ്രതിനിധികളെ വിളിച്ച് എയ്ജ് ഓഡിറ്റ് നടത്തി പാർട്ടിക്ക് മുന്നിൽ അവതരിപ്പിക്കും.

ഗ്രൂപ്പുകൾ പലതുണ്ടെങ്കിലും യുവ നേതാക്കൾ തിരുത്തൽ ശക്തിയായി ഒന്നിച്ച് നിൽക്കും. ഗ്രൂപ്പുകള്‍ക്ക് അതീതമായി യൂത്ത് ടീം ഉണ്ടാക്കും. അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനം ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

കോൺഗ്രസ് നേതാക്കളുടെ സമീപനം മാറണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published.