പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എം.എസ്.എഫിന് ജയം


പരപ്പനങ്ങാടി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ എം.എസ്.എഫിന് തകർപ്പൻ വിജയം. 13 ൽ 11 സീറ്റും എം.എസ്.എഫ് തനിച്ചു നേടി. എട്ട് ജനറൽ സീറ്റിൽ ഏഴും എം.എസ്.എഫും ഒരു സീറ്റ് എസ്.എഫ്.ഐ ഉം നേടി.
എസ്.എഫ്.ഐയുടെ എ. ആതിഫ് നൂർ (ജന: ക്യാപ്റ്റൻ) ആണ് ഒരു സീറ്റ് നേടിയത്.
ചെയർമാൻ: പി.പി.നുസൈബ (എം.എസ്.എഫ്), വൈസ് ചെയർമാൻ: കെ.വി. ഫർസാന (എം.എസ്.എഫ്),ജനറൽ സെക്രട്ടറി: ഇ. മുഹമ്മദ് സിനാൻ (എം.എസ്.എഫ്), ജോ: സെക്രട്ടറി: എം. ആദില (എം.എസ്.എഫ്), യു.യു.സി: സയ്യാൻ നൂർ (എം.എസ്.എഫ്),ഫൈൻ ആർട്സ് സെക്രട്ടറി: മുഹമ്മദ് റമീസ് (എം.എസ്.എഫ്), സ്റ്റുഡൻ്റ് എഡിറ്റർ: പി.അഫ്ന, ജന: ക്യാപ്റ്റൻ: എ. ആതിഫ് നൂർ (എസ്.എഫ്.ഐ).