NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എട്ടുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം; 64 കാരൻ അറസ്റ്റിൽ

എട്ടുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ ശങ്കരന്റെ മകൻ രാമചന്ദ്രനെ(64) ആണ് അടൂർ പോലീസ് ശനിയാഴ്ച പിടികൂടിയത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച് വലിച്ച് കട്ടിലിലേക്ക് തള്ളിയിടാൻ ശ്രമിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തുടർന്ന് ശനിയാഴ്ച്ച മാതാവിന്റെ സാന്നിധ്യത്തിൽ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ അടൂർ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ അന്വേഷിച്ചുവരവേ അടൂർ ജനറൽ ആശുപത്രിയിളുണ്ടെന്ന് കണ്ടെത്തി അവിടെനിന്നും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.

ഇയാളുടെ ഫോട്ടോ എടുത്ത് കുട്ടിയെ ഫോണിലൂടെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. ശനി ഉച്ച കഴിഞ്ഞ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈദ്യ പരിശോധനയ്ക്ക് ഇയാളെ വിധേയനാക്കി. സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കിയതിന് ഈവർഷം അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് രാമചന്ദ്രൻ. അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. സംഘത്തിൽ സി പി ഓമാരായ റോബി, ശ്രീജിത്ത്‌, അരുൺ ലാൽ, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.