മകളെ കാണാൻ സന്ദർശക വിസയിൽ സൗദിയിലെത്തിയ ദിവസം മരിച്ചു


മകളെ സന്ദര്‍ശിക്കാന്‍ ഭാര്യയോടൊപ്പം സൗദിയിലെത്തിയ ദിവസം മരിച്ചു, തേഞ്ഞിപ്പലം നീരോൽപാലം സ്വദേശി ഹംസ (58) ആണ് സൗദിയിലെ ജിസാനിൽ മരിച്ചത്. മുൻ പ്രവാസിയായ ഹംസ ജിസാനിലുള്ള മകളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ടാണ് ജിസാനിലെത്തിയത്. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയാണ് പിതാവ്. ഭാര്യ: ആയിശ. മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനൊപ്പം ജിസാൻ ഐ.സി.എഫ് നേതാക്കളായ സിറാജ് കുറ്റ്യാടി, അബ്ദുല്ല സുഹ്‍രി, മുഹമ്മദ് സ്വാലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റ്യാടി എന്നിവർ രംഗത്തുണ്ട്.