NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലി ആശുപത്രിയില്‍

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വര്‍ക്ക് ഔട്ടിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കാര്‍ഡിയാക് ടെസ്റ്റുകളായ ഇ.ഇ.ജി, ഇ.സി.ജി എന്നിവ എടുത്തിട്ടുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.

ചില പരിശോധനകള്‍ കൂടി നടത്തേണ്ടതുണ്ടെന്നാണ് അറിയുന്നത്. 008 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഗാംഗുലി വിരമിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു അദ്ദേഹത്തിന് ടെസ്റ്റിലും ഏകദിനമത്സരങ്ങളിലും ഒരുപോലെ തിളങ്ങാന്‍ സാധിച്ചിരുന്നു. 2019 ഒക്ടോബറിലാണ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായി ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *