അരിയല്ലൂര്‍ ജി.യു.പി സ്‌കൂളിലെ എല്‍.എസ്.എസ് വിജയികള്‍ക്കുള്ള സമ്മാന ദാനവും പാലിയേറ്റീവ് റോഡിന്റെ ഉദ്ഘാടനവും

അരിയല്ലൂര്‍ ജി.യു.പി സ്‌കൂളിലെ എല്‍.എസ്.എസ് /യു.എസ്.എസ് വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും സമ്മാന വിതരണവും നരിക്കുറ്റി പാലിയേറ്റീവ് റോഡിന്റെ ഉദ്ഘാടനവും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കുന്നു.

വള്ളിക്കുന്ന് : അരിയല്ലൂര്‍ ജി.യു.പി സ്‌കൂളിലെ എല്‍.എസ്.എസ് /യു.എസ്.എസ് വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും സമ്മാന വിതരണവും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കിയ ജി.യു.പി.എസ് നരിക്കുറ്റി പാലിയേറ്റീവ് റോഡിന്റെ ഉദ്ഘാടനവും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.
ജി.യു.പി.എസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത് റിപ്പോര്‍ട്ട് അവതരിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, ജില്ലാ പഞ്ചായത്തംഗം സറീന, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കൊട്ടാശ്ശേരി, രാധ, എ.പി സിന്ധു, സതി തോട്ടുങ്ങല്‍, പ്രഷിത, എം.ടി രാജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.