കടലുണ്ടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളിലെ കെട്ടിടങ്ങളും വള്ളിക്കുന്ന് കോരുംകുഴി റോഡും മന്ത്രി നാടിന് സമര്‍പ്പിച്ചു.
1 min read
കടലുണ്ടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച ക്ലാസ് മുറികള്‍, സ്റ്റേജ്, ഗേറ്റ് എന്നിവയുടെ എന്നിവയുടെയും വള്ളിക്കുന്ന്-കോരുംകുഴി റോഡിന്റെ ഉദ്ഘാടനവും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു.

വള്ളിക്കുന്ന്: കടലുണ്ടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ ഒരു കോടി ചെലവില്‍ നിര്‍മിച്ച ക്ലാസ് മുറികള്‍, സ്റ്റേജ്, ഗേറ്റ് എന്നിവയുടെയും വള്ളിക്കുന്ന്-കോരുംകുഴി റോഡിന്റെ ഉദ്ഘാടനവും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി.
കേരള സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് കടലുണ്ടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പു മുഖേന വള്ളിക്കുന്ന്-കോരുംകുഴി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പരപ്പനങ്ങാടി പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. സാജിത, പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, ജില്ലാ പഞ്ചായത്തംഗം സറീന ഹസീബ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് മനോജ് കുമാര്‍ കൊട്ടശ്ശേരി, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു അത്രപുളിക്കല്‍, എ.കെ രാധ, ബ്ലോക്ക് പഞ്ചായത്തംഗം സതി തോട്ടുങ്ങല്‍, പഞ്ചായത്തംഗങ്ങളായ എം.സി പുഷ്പ, കെ.പി ഹനീഫ, പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.പുരുഷോത്തമന്‍, സ്‌കൂള്‍ പ്രഥമാധ്യാപകൻ കെ.പി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.