മകളെ സ്കുളിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു


കൊല്ലം മൈലക്കാട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാര്‍ മരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൗരി ചികിത്സയ്ക്കിടെയാണ് മരിച്ചത്. അപകടകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്കിന്റെ പിന്നില്‍ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളം വലിച്ചുകൊണ്ടുപോയി.
ലോറി ഡ്രൈവറുടെ ഭാഗത്ത് പിഴവുണ്ടായതായി മോട്ടോര്‍ വാഹനവകുപ്പും പോലീസും വ്യക്തമാക്കി. ഡ്രൈവറേക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.