നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്


നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. പത്തനംതിട്ട റാന്നി കോടതിപ്പടിയിൽ ആയിരുന്നു അപകടം.കോഴിക്കോടുനിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറിലുണ്ടായിരുന്നത്.
കോഴിക്കോട് മയ്യനാട് പുല്ലോലക്കൽ മിനി ജയിംസ് ആണ് മരിച്ചത്. ജയിംസ് തോമസ്, തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.