പരപ്പനങ്ങാടി നഗരസഭ സ്കൂൾ കലോത്സവം ; ഉള്ളണം എ.എം.യു.പി. സ്കൂളിന് ഓവറോൾ കിരീടം


പരപ്പനങ്ങാടി: നഗരസഭ സ്കൂൾ കലോത്സവത്തിൽ ഉള്ളണം എ.എം.യു.പി. സ്കൂൾ ഓവറോൾ കിരീടം നേടി. പുത്തൻകടപ്പുറം ജി.എം.യു.പി. സ്കൂൾ , പരപ്പനങ്ങാടി അങ്ങാടി ജി.എം.എൽ.പി. സ്കൂൾ എന്നിവർ സ്കൂളുകൾ യഥാക്രമം രണ്ടാം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് നഗരസഭ ചെയർമാൻ എ. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. നിസാർ അഹമ്മദ്, പി.വി. മുസ്തഫ, കൗൺസിലർമാരായ ടി. കാർത്തികേയൻ, സമേജ്, മാരിയത്ത്, ബേബി അച്യുതൻ, ജയദേവൻ, ഖൈറുന്നിസ താഹിർ, സൈതലവി ഹാജിയാരകത്ത്, റംല, ടി.ആർ. റസാഖ് , അസീസ് കൂളത്ത്, കായിക പ്രവർത്തകരായ അരവിന്ദൻ, ടി.പി. കുഞ്ഞികോയ, ബാലൻ, ഉണ്ണികൃഷ്ണൻ, അരുണിമ എന്നവർ പങ്കെടുത്തു.