എ.ആർ നഗറിലും എതിരില്ലാതെ പ്രസിഡന്റും, വൈസ് പ്രസിഡന്റും


തിരൂരങ്ങാടി: എ.ആർ. നഗർ ഗ്രാമ പഞ്ചായത്തിൽ എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ കാവുങ്ങൽ ലിയാക്കത്തലിയെയും വൈസ് പ്രസിഡന്റായി കോൺഗ്രസ്സിലെ ശ്രീജ സുനിലിനെയും തെരഞ്ഞെടുത്തു.
ഇരുവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കാവുങ്ങൽ ലിയാഖത്തലി വാർഡ് 14 വി.കെ. പടിയിൽ നിന്നും ശ്രീജ സുനിൽ എ.ആർ. നഗർ ബസാറിൽ നിന്നുമാണ് വിജയിച്ചത്.
നേരത്തെ 16 അംഗങ്ങളു ണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ 18 അംഗങ്ങളായി. എൽ.ഡി.എഫിന് അഞ്ച് അംഗങ്ങളുമായിരുന്നു. ലീഗ് 11 സീറ്റിൽ തന്നെ നിലയുറച്ചപ്പോൾ അഞ്ച് സീറ്റുണ്ടായിരുന്ന കോൺഗ്രസ്സിന് ഏഴ് സീറ്റുകൾ നേടാനായി.
അതേസമയം ഇടതിന് അഞ്ച് അംഗങ്ങളുണ്ടായിരുന്നത്. ഇത്തവണ രണ്ട് സ്വതന്ത്രരിൽ ഒതുങ്ങി.
ഇതോടെ എതിരില്ലെതെയാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും തെരഞ്ഞെടുക്കപ്പെട്ടത്.