നവതി പിന്നിട്ട മുതിർന്ന കോൺഗ്രസ് നേതാവിന് പ്രിയദർശിനി ഫൗണ്ടേഷന്റെ ആദരം

നവതി പിന്നിട്ട മുതിർന്ന കോൺഗ്രസ് നേതാവ് സി.പി. ബാലകൃഷ്ണമേനോനെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി. ഹംസക്കോയ ഉദ്‌ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി : നവതി പിന്നിട്ട മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അംഗവുമായ സി.പി. ബാലകൃഷ്ണമേനോനെ പരപ്പനങ്ങാടി പ്രിയദർശിനി ഫൗണ്ടേഷൻ ആദരിച്ചു.
രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും കളങ്കരഹിതമായ സേവനം സ്വായത്തമാക്കിയ ബാലകൃഷ്ണമേനോനെ പുത്തൻ തലമുറക്കാരായ രാഷ്ട്രീയ പ്രവർത്തകർ മാതൃകയാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.പി. ഹംസക്കോയ ഉദ്‌ഘാടനം ചെയ്തു.
നെടുവ കോവിലകം റോഡ് പരിസരത്തു നടന്ന “ധന്യമീ ജീവിതം “എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ ടി.വി. സുചിത്രൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി നേതാവ് ടി.പി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ സി. ജയദേവൻ, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ശോഭ പ്രഭാകരൻ, ഡോ. റെമിളാദേവി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബി.പി. ഹംസക്കോയ, എ. ശ്രീജിത്ത്, കെപി ഷാജഹാൻ, സുധീഷ് പാലശേരി, പി.എ ലത്തീഫ്, മുസ്തഫ ബക്കർ, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഗായിക സോണി മോഹൻ ബാലകൃഷ്ണമേനോൻ രചിച്ച ‘പുത്രവാത്സല്യം’ കവിത ആലപിച്ചു.