മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ വെന്നിയൂർ സ്വദേശിയായ രണ്ടാമത്തെയാളും മരിച്ചു.
1 min read

മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ പരിക്കേറ്റ വെന്നിയൂർ സ്വദേശി മരിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വെന്നിയൂർ കപ്രാട് സ്വദേശി തണ്ടാംപറമ്പിൽ അപ്പുണിയുടെ മകൻ രാമചന്ദ്രൻ (50) ആണ് മരിച്ചത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട്- കൊമ്പത്ത് വെച്ച് കഴിഞ്ഞ15 ന് രാത്രി 10.15 ഓടെയായിരുന്നു അപകടം. അപകടത്തിൽ ഇരു കാറുകളിൽ ഉള്ള ആറോളം പേർക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.
ഇതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കപ്രാട് സ്വദേശിയായ ഗോപി നേരത്തെ മരണപ്പെട്ടിരുന്നു.
രാമചന്ദ്രൻ്റെ ഭാര്യ: ധന്യ.
മക്കൾ: അശ്വന്ത്, അക്ഷയ്.