ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ബാറില്‍ കൂട്ടയടി


കോട്ടയം മണര്‍കാട് ബാറിന് മുന്നില്‍ കൂട്ടയടി. ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ജീവനക്കാരും ബാറിലെത്തിയവരും കല്ലും വടിയും ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടി. രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
മദ്യപിച്ച ശേഷം പണം ഗൂഗിള്‍ പേ വഴി പണമടയ്ക്കാമെന്ന് പറഞ്ഞത് ബാര്‍ ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ജീവനക്കാരും മദ്യപസംഘവും തമ്മില്‍ തര്‍ക്കമായി. മദ്യപിക്കാനെത്തിയവര്‍ പുറത്തുനിന്ന് കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരുമായി കൂട്ടയടിയുണ്ടായി.
ബാറിനുള്ളില്‍ തുടങ്ങിയ ദേശീയപാതയിലേക്ക് വരെ എത്തി. സംഘര്‍ഷത്തില്‍ അടിയേറ്റ ഇരുകൂട്ടരും ചിതറിയോടി. രാത്രി പതിനൊന്നരയോടെ ബാറിന് മുന്നില്‍ വീണ്ടും എത്തിയ മദ്യപസംഘത്തില്‍പ്പെട്ടവരെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു.
അടിനടക്കുമ്പോള്‍ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് അടികൊണ്ട് വഴിയില്‍കിടന്ന ഒരാളെ പോലീസ് ആശുപത്രിയിലാക്കി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍, ആര്‍ക്കും പരാതിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.