ഛർദ്ദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു


തൃശൂർ: അന്തിക്കാട് ഛർദ്ദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു. കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്ക് താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് – നസീബ ദമ്പതികളുടെ മകൻ ശദീദ്ആണ് മരിച്ചത്.
കുട്ടിക്ക് പനി ഉണ്ടായിരുന്നു ഇതിനിടെ ഛർദ്ദിഉണ്ടാകുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി സംഭവം. ഉടൻ പഴുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഴുവിൽ സെൻറ് ആൻറണീസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്.